Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കല്‍; സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയതെന്നുംആയിരുന്നു പ്രതികരണം.
വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും. മേല്‍കോടതിയില്‍ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിസി ജോര്‍ജ് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു പി സി ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!