
ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ബൽറാം പരിഹസിച്ചു.
50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കൾ എവിടെ പോയി, ഭരണകൂട ഭീകരത നേരിടുന്ന സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാ ബന്ധുക്കൾക്കും ബിനീഷുമായി നല്ല ബന്ധമുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണെന്നും ബൽറാം പരിഹസിച്ചു.

