ഐ.പി.എല്ലില്‍ ഗംഭീര ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കളിച്ച 14 മത്സരങ്ങളില്‍ 9 ലും മുംബൈ ജയിച്ചു. 18 പോയിന്റുമായി സീസണില്‍ ഒന്നാം സ്ഥാനത്തും മുംബൈയാണ്. ഈ സീസണില്‍ ടീം സൂപ്പര്‍ പ്രകടനമാണ് നടത്തുന്നതെന്നും ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ലെന്നും മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.
‘ഞങ്ങള്‍ പതിയെയാണ് എല്ലാ സീസണിലും തുടങ്ങാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഒരു പ്രശ്നവും ഇല്ലാതെയാണ് ടീം മുന്നോട്ട് പോകുന്നത്. ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ല. ടീമിലെ എല്ലാ താരങ്ങളും ആവശ്യമായ സമയത്ത് നന്നായി കളിക്കുന്നുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വിജയങ്ങളും വരുന്നുണ്ട്. ഇനിയുള്ളത് വളരെ നിര്‍ണായകമായ മത്സരങ്ങളാണ്. അതില്‍ വിജയിച്ച് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.’
‘എന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അത് നല്ല രീതിയിലാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ കളിക്കളത്തില്‍ നല്ല പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. ടീം നല്കുന്ന അവസരത്തിനനുസരിച്ചാണ് എന്റെ ബാറ്റിംഗ് മുന്നോട്ട് പോവുക. അവര്‍ എന്നെ കളിക്കാനിറക്കുമ്പോള് എന്താണ് ടീമിന് ആവശ്യമുള്ളതെന്ന് മനസ്സിലാവും. അത് കൂടി പരിഗണിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യുക. ഇതുവരെ അത് നല്ല രീതിയില്‍ തന്നെയാണ് പോകുന്നത്.’ ഹാര്‍ദ്ദിക് പറഞ്ഞു.
ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിയിയെ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം വൈികിട്ട് 7.30 ന് ദുബായിലാണ് മത്സരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീമിന് ബാംഗ്ലൂര്‍ ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2ാം ക്വാളിഫയറില്‍ തോല്പിച്ചാല് ഫൈനലിലെത്താം.