താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക്, ഓപറേഷന് തീയേറ്റര്‍ കോംപ്ലക്സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ സഹായത്തോടെ ആശുപത്രി വികസനത്തിനായി അനുവദിച്ച 13.70 കോടി രൂപയില്‍ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 3.28 കോടി രൂപ വിനിയോഗിച്ചാണ് നിലവിലുള്ള കാഷ്വാലിറ്റി ബ്ലോക്കിന് മുകളിലായി പുതിയ ഒ.പി ബ്ലോക്കും അതിന് മുകളിലായി ഓപറേഷന് തിയറ്റര്‍ കോംപ്ലക്സും പണികഴിപ്പിക്കുന്നത്.
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ കൊടുവള്ളി നിയോജക മണ്ഡലം എംഎല്‍എ കാരാട്ട് റസാഖ് അധ്യക്ഷന്‍ വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ്, ഡി.പി.എം ഡോ.നവീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ രാഘവന് മാസ്റ്റര്‍, പി.സി.ഹബീബ് തമ്പി, സോമന് പിലാത്തോട്ടം, ഗിരീഷ് തേവള്ളി, കണിയില്‍ മുഹമ്മദ്, അമീര്‍ മുഹമ്മദ് ഷാജി, പി സി റഹീം മാസ്റ്റര്‍, അഡ്യ.നിഷാന്ത് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.രാജേന്ദ്രന് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.എം.കേശവനുണ്ണി നന്ദിയും പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലേഖ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.