ഏറെ ആകർഷകമായും വർദ്ധിച്ച പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ട പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 151 പോയിന്റ് നേടി യംഗ് സ്റ്റാർ പെരുവയൽ ജേതാക്കളായി. 131 പോയിന്റോടെ ചെറുകുളത്തൂർ കെ.പി.ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല രണ്ടാമതും 125 പോയിന്റോടെ അഭിലാഷ് പുവ്വാട്ടുപറമ്പ് മൂന്നാമതുമെത്തി. കലാ വിഭാഗത്തിൽ കെ.പി. ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും യംഗ് സ്റ്റാർ രണ്ടാം സ്ഥാനവും അഭിലാഷ് മൂന്നാം സ്ഥാനവും നേടി. കായിക വിഭാഗത്തിൽ യംഗ്സ്റ്റാർ ഒന്നാം സ്ഥാനവും അഭിലാഷ് രണ്ടാംസ്ഥാനവും പി.ജി.എം സോക്കർ ലവേഴ്സ് പെരിങ്ങൊളം മൂന്നാം സ്ഥാനവും നേടി. ഗെയിംസിൽ അഭിലാഷും അത്ലറ്റിക്സിൽ പി.ജി.എം പെരിങ്ങൊളവും അക്വാറ്റിക്സിൽ യുവമൈത്രി പുഞ്ചപ്പാടവും കാർഷിക വിഭാഗത്തിൽ വിന്നർ പേര്യയും കളരിപ്പയറ്റിൽ സ്വതന്ത്ര കളരി സംഘം പുവ്വാട്ടുപറമ്പും മുമ്പിലെത്തി.
കായിക വിഭാഗത്തിൽ നീരജ്.ടി (യംഗ് സ്റ്റാർ ), അജയ് പ്രകാശ് (ജൂനിയർ സ്റ്റാർ), ആതിര.പി.കെ (യുവമൈത്രി) എന്നിവർ വ്യക്തിഗതചാമ്പ്യൻ മാരായി. ദൃശ്യ.ടി (കെ. പി.ജി), രസിത (യംഗ് സ്റ്റാർ ) എന്നിവർ കലാപ്രതിഭകളായും അനിഷ.കെ (സ്ട്രഗ്ളേഴ്സ് ) സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
ലൈറ്റ് സജ്ജീകരിച്ച് എട്ട് രാത്രികളിലായാണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ ഇത്തവണ സംഘടിപ്പിച്ചത്. ഇത് മൂലം മേളയിൽ വൻ തോതിലുള്ള യുവജന പങ്കാളിത്തമാണ് പ്രകടമായത്. കാണികളുടെ ബാഹുല്യവും മേളയെ സമ്പന്നമാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത സമ്മാനവിതരണം നടത്തി. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി, മാക്കിനിയാട്ട് സഫിയ , അംഗങ്ങളായ ടി.എം. ചന്ദ്രശേഖരൻ ,സി.ടി. സുകുമാരൻ, എൻ.കെ. മുനീർ ,മിനി ശ്രീകുമാർ ,സoഘാടക സമിതി ഭാരവാഹികളായ അനീഷ് പാലാട്ട്, എം.ടി. മുഹമ്മദ് മാസ്റ്റർ, പി.ടി. യാസർ അറഫാത്ത്, പി.സുരേഷ് ബാബു, കെ. അബ്ദുറഹിമാൻ , ഉനൈസ് പെരുവയൽ ,ദിലീപ് വെളളിപറമ്പ് ,പി പി.ആനന്ദൻ പ്രസംഗിച്ചു.