കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തില്‍ യൂഡിഎഫിന് 10 ഉം എല്‍ഡിഎഫിന് 9 സീറ്റുമാണ് ഉണ്ടായിരുന്നത്. ജനതാദള്‍ മെമ്പറായിരുന്ന ശിവദാസന്‍ നായര്‍ യുഡിഎഫിന്റെ പിന്തുണ വിടാന്‍ തീരുമാനിച്ചതാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കാരണം. തുടര്‍ന്ന് ശിവദാസന്‍ നായര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കും. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് യുഡിഎഫ് പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്നാണ് വ്യക്തമാവുന്ന വിവരം.
നേരത്തെ ആലത്തൂര്‍ എംപിയായി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് മത്സരിച്ച് ജയിച്ചതിനെത്തുടര്‍ന്നാണ് വിജി മുപ്രമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവുന്നത്. പിന്നീട് രമ്യ ഹരിദാസിന്റെ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കോണ്‍ഗ്രസ് തന്നെ വിജയിച്ചിരുന്നു.