National

സാമ്പിളുകളിൽ വിഷാംശം; കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ്

കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. നടപടി, സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ. മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിൽ. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും മരുന്നു കഴിച്ച കുട്ടികൾ മരിച്ചതിനെ തുടർന്ന് തെലങ്കാനയിൽ ജാ​ഗ്രത നിർദേശം നൽകി.

മരുന്ന് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി മരുന്നു നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി. ശ്രേസൻ ഫാർമസ്യൂട്ടിക്കലിനെതിരെയും കേസെടുത്തു. ആറു സംസ്ഥാനങ്ങളിലായി മരുന്ന് നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു.

കഫ് സിറപ്പ് നേരത്തെ രാജസ്ഥാനിലും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലും നിരോധിച്ചിരിക്കുന്നത്. കഫ് സിറപ്പിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. മരുന്ന് കഴിച്ച കുട്ടികളില്‍ ആദ്യം വൃക്കയ്ക്ക് ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീട് കുട്ടികള്‍ മരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഫ് സിറപ്പിന്റെ വില്പന നിരോധിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!