Kerala

കഞ്ചാവുമായി യുവാവ് പിടിയിൽ; 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം അയത്തില്‍ – മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു രാജ്, പി ശ്രീകുമാര്‍, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ബൈക്കില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ സ്വദേശി ടിപ്പര്‍ ഉണ്ണി എന്ന ഉണ്ണി, ഇടവ സ്വദേശി മണികണ്ഠന്‍ എന്ന വിമല്‍ എന്നിവരാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടറും പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, രാഹുല്‍, ദിനു പി ദേവ്, ഷംനാദ്, സീന എന്നിവര്‍ അടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!