എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന എംപി ശശി തരൂരിനോട് മുഖംതിരിച്ച് കേരള നേതാക്കള്‍,പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ കാണാനെത്തിയില്ല. അതേസമയം അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കാതെ കെ മുരളീധരന്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന്‍ വിശദീകരിച്ചു.കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. പ്രചരണം നടത്തുന്നവർ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവയ്ക്കണം. ഖാർഗെയുടെ പ്രായം ഒരു പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാർഗെ ആണ്. താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവ് ആണ് ഖാർഗെയെന്നും കെ മുരളീധരൻ പറഞ്ഞു.
തരൂരിനോട് മുഖം തിരിച്ച് കേരള നേതാക്കൾ;ഖാര്‍ഗെ യോഗ്യനെന്ന് കെ മുരളീധരന്‍
