വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും.അക്ഷര ദേവതയായ സരസ്വതിയുടെ മുന്നിൽ മഹാനവമിയോടനുബന്ധിച്ച് പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും ഇന്ന് പുലർച്ചെ എടുക്കും. തുടർന്നാണ് വിദ്യാരംഭം.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും .എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്.