Local News

കോവിഡ് പ്രോട്ടോക്കോൾ ലംഘനം: കെ.എം സി ടി മെഡിക്കൽ കോളേജിനെതിരെ അനേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മുക്കം കെ.എം സി റ്റി മെഡിക്കൽ കോളേജ് രോഗികളെ  പ്രവേശിപ്പിക്കുന്നു എന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 

ആരോഗ്യ വകുപ്പ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടർ, മുക്കം കെ. എം. സി. റ്റി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

പരാതി സത്യമാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് ആശുപത്രിയിൽ നടക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജനശബ്ദം, കുന്ദമംഗലം ന്യൂസ്. കോം, എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിബന്ധന അധിക്യതർ കാറ്റിൽ പറഞ്ഞുകയാണെന്നാണ് പരാതി. രോഗികളെ മാത്രമല്ല കൂട്ടിരുപ്പുകാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാറില്ല. ആശുപത്രിയിൽ നിന്നും 30 ൽപരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!