തൃശൂർ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പി യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമായുണ്ടെന്നും മന്ത്രി മധ്യ പ്രവത്തകരോടായി പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. നിലവിൽ ചികിത്സയിലുള്ളവരുടെ ശരീരത്തിൽ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം.സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

