കാക്കൂരില്‍ കേരളോത്സവം ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി കെ ജമീല, ജനറല്‍ കണ്‍വീനറായി ഇന്ദു എ, വര്‍ക്കിങ്ങ് ചെയ്മാന്‍ മാധുരി ടി, ബിന്ദു, നിതേഷ്, ഷീബ പികെ, കോര്‍ഡിനേറ്റര്‍ പ്രത്യുഷ് എന്നിവരെ തെരഞ്ഞെടുത്തു. കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ഒക്‌ടോബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846765823.
ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചു
എടച്ചേരി പഞ്ചായത്തില്‍ ക്ഷീര വികസന വകുപ്പ് മുഖേന ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. 50 ലക്ഷം രൂപയുടെ വിവിധ ധനസഹായ പദ്ധതികള്‍ പദ്ധതി വഴി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കും. 99 കറവ പശുക്കള്‍, 16 മേല്‍ത്തരം കിടാരികള്‍ എന്നിവ ഈ പദ്ധതി മുഖേന പഞ്ചായത്തില്‍ അധികമായി എത്തും. അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, മിനറല്‍ മിക്‌സചര്‍ വിതരണ പദ്ധതി എന്നിങ്ങനെയുള്ള ഇനങ്ങല്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൂണേരി ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.
ഹ്രസ്വകാല സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ്, ത്രീഡി പ്രിന്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ :9847272572.
സൗജന്യ പി.എസ്.സിപരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./ എസ്.റ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍ പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. എസ്.എസ്.എല്‍.സി യോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 16 ന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹിയറിംഗ്
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തും. ഹിയറിംഗില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ രജിസ്ട്രാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, മാനവ് അധികാര്‍ ഭവന്‍, ബ്ലോക്ക് സി, ജിപിഒ കോംപ്ലക്സ്, ന്യൂഡെല്‍ഹി – 110023 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് വഴി അയക്കണം. പരാതിക്കാര്‍ പരാതിയോടൊപ്പം സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കണം. പരാതികള്‍ registrar-nhrc@nic.in, irlawnhrc@nic.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇ-മെയിലായും അയക്കാം. ഒക്ടോബര്‍ 14 നകം പരാതികള്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണ്ടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു. ഫോണ്‍ : 04952370379, 2370657.
കല്ലുത്താന്‍ കടവ് പാര്‍പ്പിട സമുച്ചയം കോളനി വാസികള്‍ക്ക് അടിയന്തിരമായി കൈമാറണം – താലൂക്ക് വികസന സമിതി
കല്ലുത്താന്‍ കടവ് കോളനി വാസികളുടെ തീരാദുരിതത്തിന് പരിഹാരമായി കോര്‍പ്പറേഷന്‍ നിര്‍മിച്ച പാര്‍പ്പിട സമുച്ചയം (ഫ്‌ലാറ്റ്) എത്രയും പെട്ടെന്ന് കോളനി വാസികള്‍ കൈമാറണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ സ്വകാര്യ ബസുകളിലെ ക്ലീനര്‍ മാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുവാന്‍ സീറ്റ് നല്‍കുന്നില്ലെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്ന് യോഗം അറിയിച്ചു. മാവൂര്‍ റോഡിലെ ഡ്രെയിനേജ് പണി ത്വരിതഗതിയില്‍ ആക്കണം. പാളയം ബസ് സ്റ്റാന്‍ഡിനകത്ത് വ്യാപകമായി അനധികൃത മദ്യ കച്ചവടം നടക്കുന്നതായും ഇതിനെതിരെ എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ നടപടിയെടുക്കണം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്നത് ഉടനെ നന്നാകണമെന്നും തലക്കുളത്തൂര്‍ പാവയില്‍ ചീര്‍പ്പ് വഴിയുള്ള ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ പി ശുഭന്‍, താലൂക്ക് വികസന സമിതി അംഗങ്ങളായ ചോലക്കല്‍ രാജേന്ദ്രന്‍, കെ മോഹനന്‍, കെ പി കൃഷ്ണന്‍കുട്ടി, എന്‍ വി ബാബുരാജ്, എന്‍ സഖീഷ് ബാബു, സി എന്‍ ശിവദാസന്‍, ഇയ്യക്കുന്നത്ത് നാരായണന്‍, സി അമര്‍നാഥ്, സി പി ഉസ്മാന്‍ കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
കാത്തിരിപ്പിന് വിരാമമായി;മാഹി റെയില്‍വ്വെ സ്റ്റേഷന് സമീപത്ത്പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാഹി റെയില്‍വ്വേ സ്റ്റേഷന് സമീപം പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ജില്ലാ പോലിസ് മേധാവി കോഴിക്കോട് റൂറല്‍ കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. എയ്ഡ്‌പോസ്റ്റിലേക്ക് വൈദ്യുതികണക്ഷന് ആവശ്യമായ സഹായം നല്‍കിയത് മാഹി റെയില്‍വെ സ്റ്റേഷനിലെ വ്യാപാരികളാണ്.
ജില്ലാ പഞ്ചായത്ത് മെംമ്പര്‍ എ.ടി.ശ്രീധരന്‍, വടകര ഡിവൈഎസ്പി കെ.എസ്.ഷാജി, വൈസ് പ്രസിഡന്റ് റീനരയരോത്ത്, ചോമ്പാല്‍ സി.ഐ. ടി.പി.സുമേഷ്, വാര്‍ഡ് മെംബര്‍മാരായ മഹിജ തോട്ടത്തില്‍, സുകുമാരന്‍ കല്ലറോത്ത്, ഉഷ കുന്നുമ്മല്‍, ബ്ലോക്ക് മെംബര്‍ കെ.പി.പ്രമോദ്, മാഹി റെയില്‍വ്വെ സ്റ്റേഷന്‍ സുപ്രണ്ട് എം.ശ്രീനീവാസന്‍, വ്യാപാരി വ്യവസായി പ്രതിനിധി സി.കെ.രാഗേഷ്, എസ്.ഐ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
(പടം ഉണ്ട്)വാഹനം ആവശ്യമുണ്ട്
ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യ കേരളം ഓഫീസുമായോ 04952374990 എന്ന നമ്പറിലോ www.arogyakeralam.gov.in വെബ്സൈറ്റിലോ ബന്ധപ്പെടാം.
സ്വയം തൊഴില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ സ്‌കീമുകളുടെ അഭിമുഖം നവംബറില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. പ്രായപരിധി കെസ്‌റു 50 വയസ്സ്, ജോബ് ക്ലബ്ബ് 45 വയസ്സ്. കെസ്‌റു പദ്ധതിയില്‍ ബാങ്ക് വായ്പയുടെ 20 ശതമാനവും (പരമാവധി 20,000/- രൂപ), മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബിന് ബാങ്ക് വായ്പയുടെ 25 ശതമാനവും (പരമാവധി 2,00,000/- രൂപ), സബ്‌സിഡി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറങ്ങള്‍, കോഴിക്കോട്, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388498696.