കൂടത്തായി :കൂടത്തായില്‍ 16 വര്‍ഷംമുന്‍പ് നടന്ന ദുരൂഹ മരണങ്ങളില്‍ വഴിത്തിരിവ്. ഇന്നലെ കല്ലറകള്‍ തുറന്ന് പരിശോദന നടത്തി മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മരിച്ച റോയിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസ് തിരിച്ചറിഞ്ഞു.
മരിച്ച റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്..
കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പോലും മനസിലാക്കിയത് ക്രൈംബ്രാഞ്ച് പലരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ ആസൂത്രിത കൊലപാതകങ്ങളാണെങ്കില്‍ കുറ്റകാരെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.