ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ .
നീചമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന്റേത്.വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് നിരാശപ്പെടുത്തുന്നത് ആണെന്നും കെ. സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കെ. സി. വേണുഗോപാലിന്റെ അഭിപ്രായമാണോ ഈ വിഷയത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്ക് എന്ന കാര്യം വ്യക്തമാക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു.
അഭിപ്രായം പറയാൻ പോലും
കഴിയാത്ത വിധം കോൺഗ്രസ് ആരെയാണ് ഭയപ്പെടുന്നത് എന്നും സുരേന്ദ്രൻ ചോദിച്ചു.
സനാതന ധർമങ്ങളെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച പാർട്ടിയാണ് സിപിഎം എന്നും സുരേന്ദ്രൻ വിമർശിച്ചു..
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ
ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കോൺഗ്രസ് – സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയം നന്നായി ചർച്ച ചെയ്ത തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുതുപ്പള്ളിയിൽ ഒരു വിമർശനത്തിനും മറുപടി ഉണ്ടായില്ല
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ – എ. സി. മൊയ്‌തീന് അധികകാലം ഒളിച്ചോടാൻ കഴിയില്ലെന്നും . സഹകരണ മേഖലയിലെ തട്ടിപ്പിൽ കൂടുതൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.