പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പേരിൽ ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൂജ. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മകയിരം നക്ഷത്രം എന്ന പേരിലാണ് പൂജ നടത്തിയത്.പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് ചാണ്ടി ഉമ്മന്റെ
വിജയത്തിനായി വഴിപാട് കഴിപ്പിച്ചത്. നെല്‍ കര്‍ഷക സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് കണ്ണന്‍. ചാണ്ടി ഉമ്മന്‍ 30,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കണമെന്ന പ്രാർത്ഥനയോടെയാണ് കണ്ണന്റെ വഴിപാട്പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടിയിലും കണ്ണന്‍ സജീവമായി പങ്കെടുത്തിരുന്നു.
പുതുപ്പള്ളിയിൽ രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് നല്ല രീതിയിൽ പുരോഗമിക്കുകയാണ്. രാവിലെ10.30 വരെയുളള കണക്കുകൾ പ്രകാരം 22.5% ശതമാനം പോളിങ്ങാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കു മുൻപേ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ഉണ്ടായിരുന്നു. വൈകിട്ട് ആറുവരെയാണ് വോട്ടിങ്.