ലോസ് ആഞ്ചൽസ്: ഇന്റർ മയാമി മത്സരത്തിനു തൊട്ടുപിന്നാലെ സൂപ്പർ താരം ലയണൽ മെസിക്കുനേരെ ഗ്രൗണ്ടിൽ കുപ്പിയേറ്.കാലിഫോർണിയയിലെ ബി.എം.ഒ സ്‌റ്റേഡിയത്തിൽ ലോസ് ആഞ്ചൽസ് എഫ്.സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിനുശേഷമായിരുന്നു കുപ്പിയേറ്. തലനാരിഴയ്ക്കാണ് മെസി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. പ്രശസ്ത അമേരിക്കൻ സിനിമാ താരം ഓവൻ വിൽസൻ ഉൾപ്പെടെ യുളള പ്രമുഖർ താരത്തെ പരിചയപ്പെടാനും സംസാരിക്കാനും എത്തിയിരുന്നു.
ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രൗണ്ട് വിടുമ്പോഴായിരുന്നു ഗാലറിയിൽനിന്ന് ഒരു ആരാധകൻ മെസിയ്ക്ക് നേരെ കുപ്പി വലിച്ചെറിഞ്ഞത്
മെസിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ യാസീൻ ചുയേകോ ഈ സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ മെസിയെ ഡ്രെസിങ് റൂമിലെക്ക് മാറ്റി, മത്സരത്തിനിടയിലും ഒരു ആരാധകൻ മെസിയെ തൊടാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഇതും സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞിരുന്നു.