ബംഗളൂരുവിൽ കനത്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ട്.കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിന്റെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി.പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി.ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ് പീല്‍ഡ്, ഔട്ടര്‍ റിങ് റോഡ്തു,എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.മറാത്താഹള്ളിയില്‍ പ്രളയത്തില്‍ ഇരുചക്രവാഹനങ്ങളടക്കം ഒഴുകിപ്പോയി.വെള്ളക്കെട്ടില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. റോഡുകള്‍ മുങ്ങിയതോടെ ഗതാഗതസ്തംഭനവും രൂക്ഷമായി.വര്‍ത്തൂരിലെ ബലഗിരി-പനന്തൂര്‍ റോഡിലേക്ക് വലിയ രീതിയില്‍ വെള്ളമെത്തിയതോടെ റോഡ് പുഴയായി മാറിയ സ്ഥിതിയാണ്.മഹാദേവപുരത്തെ മുപ്പതോളം കെട്ടിട സമുച്ചയങ്ങളെ മഴ ബാധിച്ചു. ഇവയുടെ താഴ്ഭാഗം പൂര്‍ണമായും മുങ്ങിയ നിലയിലാണ്.