അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു വീഡിയോ ആയിരുന്നു നടൻ ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം. നടന് ബാലയെക്കുറിച്ചുള്ള തമാശ നിറഞ്ഞ ഓർമ്മകൾ പങ്കുവെക്കവേ ടിനി പറഞ്ഞ രീതിയാണ് കയറി ഹിറ്റടിച്ചത്. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ച സംഭവത്തെ കുറിച്ചും അന്നുണ്ടായ രസകരമായ ഓര്മകളുമായിരുന്നു ടിനി ടോം തമാശ രൂപേണ പറഞ്ഞത്. ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കവേയായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.റിപ്പോർട്ടർ ടിവിയുടെ വർത്തപ്പൂക്കളം പരിപാടിയിലാണ് ബാലയുടെ ഈ രസകരമായ പ്രതികരണം.’ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല’, ബാല പറഞ്ഞു.
എന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. ബാല പറഞ്ഞു.എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ എന്നൊക്കെ ആയിരിക്കും.

