News Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലായി. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്.

രവി ശാസ്ത്രിയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിലെ നാല് പേരെ ബിസിസിഐ മെഡിക്കൽ സംഘം ഐസലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിൽ ശാസ്ത്രി ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ബിസിസിഐ മെഡിക്കൽ ടീം രവിശാസ്ത്രി, ഹെഡ് കോച്ച് ശ്രീ ബി. അരുൺ, ബൗളിംഗ് കോച്ച്, ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ നിതിന് പട്ടേൽ എന്നിവരെ ഐസലേഷനിലേക്ക് മാറ്റി.

‘ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയുമായി രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെെയല്ലാം ഫലം നെഗറ്റീവായി സാഹചര്യത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഓവലിൽ കളിക്കാനിറങ്ങും’ – പ്രസ്താവനയിൽ ബി സി സി ഐ വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!