ബാഴ്സലോണ: താൻ ക്ലബ് വിടണമെങ്കിൽ ബാഴ്സലോണക്ക് എതിരെ കോടതിയിൽ പോകേണ്ടി വരും എന്നുള്ളത് കൊണ്ട് മാത്രമാണെന്ന് ലയണൽ മെസ്സി. പ്രസിഡന്റ് ബാർതൊമെയു തന്നോട് എപ്പോൾ വേണമെങ്കിലും ക്ലബ് വിടാം എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആ വാക്ക് പാലിക്കാൻ അവർ തയ്യാറായില്ല. അദ്ദേഹം കൂട്ടി ചേർത്തു. താൻ ക്ലബ് വിടാൻ ആവശ്യപെട്ടപ്പോൾ റിലീസ് ക്ലോസ് നൽകാനാണ് ക്ലബ് ആവശ്യപ്പെട്ടത്.
തനിക്ക് എല്ലാം തന്ന ക്ലബാണ് ബാഴ്സലോണ. തന്നെ താനാക്കി മാറ്റിയ ക്ലബിനെതിരെ താൻ കോടതിയിൽ പോകില്ല. അതിന് തനിക്ക് ആവില്ല. തനിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതും ഈ ക്ലബാണ്. ഈ ക്ലബിനെതിരെ കോടതിയിൽ പോയി കൊണ്ട് തനിക്ക് ഒന്നും നേടാൻ ഇല്ല എന്നും മെസ്സു പറഞ്ഞു.