കൊടുവള്ളി: വര്‍ഷങ്ങളോളം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുശീര്‍ഷരെ തേടി ആരാമ്പ്രം ഗവ: സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വഭവനങ്ങളിലെത്തിയത് പഴയ അധ്യാപകര്‍ക്ക് ആത്മനിര്‍വൃതിയുടെ മധുരാനുഭവമായി. മുന്‍ കാല അധ്യാപകരായ കെ. ശ്രീധരന്‍, കെ.ഉസൈന്‍കുട്ടി, കെ.ഗംഗാധരന്‍ കെ.അമ്മദ്, പി.മൊയ്തീന്‍ കുട്ടി, വി.അബ്ദുറഹിമാന്‍, യു.ശറഫുദ്ധീന്‍, കെ.സൈനുദ്ധീന്‍, എ.എം ഉമ്മര്‍ എന്നിവരെയാണ് അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാലയ അധികൃതര്‍ വീട്ടിലെത്തി ആദരിച്ചത്.ഗുരുവര്യരെ വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ചു. തങ്ങളുടെ അധ്യാപന അനുഭവങ്ങള്‍ കുട്ടികളുമായി പങ്ക് വെച്ച അധ്യാപകര്‍ അവര്‍ക്ക് സാരോപദേശങ്ങളും നല്‍കി. വിദ്യാലയ അനുഭൂതികള്‍ അയവിറക്കിയ അവര്‍ കുട്ടികളെ സ്‌നേഹ മധുരo നല്‍കി യാത്രയാക്കി. ഹെഡ്മാസ്റ്റര്‍ വി.കെ.മോഹന്‍ദാസ്, പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിസണ്ട് എ.കെ.ജാഫര്‍, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുല്‍ ശുക്കൂര്‍, പി.കെ.ഹരിദാസന്‍, പി.ജയപ്രകാശ്, കെ.ജി.ഷീജ, പി.സുജിത്, കെ.സാജിത, പി.ഉഷ, സി. അന്‍വര്‍ സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഫിദാദ്, ഡപ്യൂട്ടി ലീഡര്‍ ദിയ ഷെറിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.