മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളന്നൂർ റസിഡൻസ് അസോസിയേഷന്റെ വിഹിതമായി 25,000 രൂപ കൈമാറി. സെക്രട്ടറി ഡോ. വി.ടി സതീഷിൽ നിന്ന് പ്രസ്തുത തുകക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎൽഎ ഏറ്റുവാങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി രവീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
‘ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്’:റെസിഡൻസ് അസോസിയേഷന്റെ സംഭാവന പി.ടി.എ റഹീം എംഎൽഎ ഏറ്റുവാങ്ങി

