കുന്ദമംഗലം; അറേബ്യൻ വേൾഡ് റെക്കോർഡ് , ടൈം വേൾഡ്റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ കെ ജെ പോളിന് കുന്ദമംഗലം മാപ്പിള എഎംഎൽപി സ്കൂളിന്റെ സ്നേഹാദരം. കുഞ്ഞെഴുത്തിന്റെ മധുരം എന്ന പേരിൽ കുന്ദമംഗലം ഉപജില്ല കുട്ടികൾക്കായി നടപ്പാക്കിയ 5000 തോളം പതിപ്പ് ഉള്ള അവധിക്കാല മഗാസിന് ആണ് അവാർഡ് കിട്ടിയത്.
പിടിഎ പ്രസിഡന്റ് കെ ടി ബഷീർ അധ്യക്ഷൻ ആയ ജനറൽ ബോഡി മീറ്റിംഗിൽ പ്രധാന അധ്യാപിക നദീറ ടീച്ചർ ഉപഹാരം സമ്മാനിച്ചു. 2023-24വർഷത്തെ പുതിയ പിടിഎ കമ്മറ്റി നിലവിൽ വന്നു. കെ കെ ഷമീൽ പ്രസിഡന്റ്, കെ സലാം വൈസ് പ്രസിഡന്റ്, റംസിസഫീർ മദർ പിടിഎ പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ, ജയപ്രകാശൻ, ഷാജു മാസ്റ്റർ, മുജീബ് മാസ്റ്റർ, മുജീബ്ദ്ധീൻ മാസ്റ്റർ,അഫ്സ ടീച്ചർ, ഷെറീന ടീച്ചർ, അനുപമ ടീച്ചർ എന്നിവർ സംസാരിച്ചു.