Kerala News

അരി വാങ്ങാൻ പോലും പൈസയില്ല;വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍

സർക്കാർ ഉടമസ്ഥതയിലുള്ള വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. അരി വാങ്ങാൻ പോലും പൈസയില്ലാതെ കഷ്ട്പെടുകയാണവർ. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളുമടക്കമുള്ള തോട്ടം തൊഴിലാളികളോട് ഒരു സുപ്രഭാതത്തിൽ ഇനി മുതൽ നിങ്ങൾക്ക് ജോലിയില്ല എന്ന് മാനേജ്മെൻ്റ് അറിയിച്ചു. അതോടെ അവര്‍ പട്ടിണിയിലായി . മുഖ്യമന്ത്രിയും എം.എൽ.എ മാരുമടക്കമുള്ള ജനപ്രതിനിധികൾക്കും എസ്റ്റേറ്റ് മാനേജ്മെന്‍റിനും പരാതി നൽകിയിട്ടും ഈ ദുരിത ജീവിതങ്ങളിലേക്ക് കണ്ണുതുറക്കാൻ ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!