Kerala News

സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യഭാഗത്തിന്റെ ചിത്രം പകര്‍ത്തി;നാടൻപാട്ടുകാരൻ അറസ്റ്റിൽ

സൈക്കിൾ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം രഹസ്യമായി പകര്‍ത്തിയ നാടൻപാട്ടുകാരൻ അറസ്റ്റിൽ. . എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.കാഞ്ഞൂര്‍ നാട്ടുപൊലിമ നാടൻ പാട്ട് സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രനെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു .

ഇരുചക്രവാഹനങ്ങള്‍ക്ക് പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈൽ ഫോൺ വച്ച് വീഡിയോ പകർത്താനായിരുന്നു ഇയാളുടെ ശ്രമം.

ആദ്യം ഒരു പെൺകുട്ടിയെക്കൊണ്ട് കാറ്റടിപ്പിച്ചു. തുടർന്ന കാറ്റ് അഴിച്ചു വിട്ടശേഷം വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട്. സംശയം തോന്നിയ പെൺകുട്ടി ഫോൺ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ക്യാമറ ഓൺ ചെയ്തു വച്ചത് മനസിലായത്. ഉടൻ ആ ഫോണുമായി മതിൽ ചാടിക്കടന്ന് പിതാവിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ഫോൺ പരിശോധിച്ച ശേഷം പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്.

പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനുമുൻപും സമാന രീതിയിൽ ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതൽ ചിത്രങ്ങളും വിദ്യാർത്ഥിനികളുടേതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!