Adventure

മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ധ്യാൻ;ഇനി മിനി കൂപ്പര്‍ ഉടമകളില്‍ താരവും

താരങ്ങളായ ജോജു ജോര്‍ജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് എന്നിവർക്ക് പുറമെ മലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ പട്ടികയിലേക്ക് യുവനടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ കൂപ്പര്‍ എസ് ആണ് ധ്യാൻ സ്വന്തമാക്കിയത്‌

കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ എത്തിയാണ് താരം ആഡംബര ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പ്രീമിയം ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ഒരുക്കിയാണ് മിനി കൂപ്പര്‍ എസ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.

മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മികച്ച മോഡലുകളില്‍ ഒന്നാണ് കൂപ്പര്‍ എസ്. 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

ജോജു ജോര്‍ജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം അടിത്തിടെയാണ് മിനി കൂപ്പര്‍ വാഹനങ്ങളുടെ ഉടമയായത് . കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ എന്നിവര്‍ പ്രത്യേക പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28
Adventure

വൈറ്റ് വാട്ടര്‍ കയാക്കിങിന് തുടക്കം കുറിച്ചു

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ
error: Protected Content !!