മലപ്പുറം : അഭിനയ മോഹികളെ വലയില്‍ കുടുക്കി പണം തട്ടുന്ന റാക്കറ്റ് സജീവമാണെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു പ്രതിഫലം നല്‍കാതെ ഇടനിലക്കാര്‍ അവരെ വഞ്ചിക്കുകയാണെന്നും ഇത്തരം ചൂഷണങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായ സമരം നയിക്കേണ്ടി വരുമെന്നും കേരള കലാ ലീഗ് സ്റ്റേറ് പ്രസിഡണ്ടും സിനി – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ തല്‍ഹത്ത് കുന്ദമംഗലം പ്രസ്താവിച്ചു. കേരള കലാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീസ് കൂരാട് അധ്യക്ഷം വഹിച്ചു .
സ്റ്റേറ്റ് ജനറല്‍ സെക്രെട്ടറി ബഷീര്‍ പന്തീര്‍പാടം സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു .
കമ്മറ്റി ഭാരവാഹികളായി അനീസ് കൂരാട് (പ്രസിഡണ്ട് )സുബൈര്‍ പന്തല്ലൂര്‍ (ജനറല്‍ സെക്രെട്ടറി ) മുജീബ് വാണിയമ്പലം (ട്രഷറര്‍ ) ശിഹാബുദ്ധീന്‍ കിഴിശ്ശേരി , മച്ചിങ്ങല്‍ ഹംസ ,മജീദ് കൊണ്ടോട്ടി ( വൈസ് പ്രസിഡന്റുമാര്‍ )
റഷീദ് മമ്പാട് ,മുജീബ് ചുങ്കത്തറ ,
ലുഖ്മാന്‍ അരീക്കോട് (ജോയിന്റ് സെക്രെട്ടറിമാര്‍ )എന്നിവരെ തെരഞ്ഞെടുത്തു .
വിജയ് അത്തോളി ഭാരവാഹികള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .
സക്കീര്‍ ഉസൈന്‍ കക്കോടി ,റംല ടീച്ചര്‍ കൊണ്ടോട്ടി ,നദീറ ടീച്ചര്‍ കൊണ്ടോട്ടി ,ഹംസ മച്ചിങ്ങല്‍ , മജീദ് കൊണ്ടോട്ടി ,അലി മങ്കട , മുജീബ് ചുങ്കത്തറ, അബ്ദുഷുക്കൂര്‍ കൊണ്ടോട്ടി ,അബൂ താഹിര്‍ എന്നവര്‍ സംസാരിച്ചു .
മുജീബ് വാണിയമ്പലം സ്വാഗതവും മുജീബ് ചുങ്കത്തറ നന്ദിയും പറഞ്ഞു