പെരിങ്ങളം റോഡ് വികസനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ സാന്നിധ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തിയ സർവ്വകക്ഷി ചർച്ചയിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. ഷിജേഷ് മാങ്കുനി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു ബീബീസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ പ്രീതി, സുഹറ എന്നിവരും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാനും,വ്യാപാരി വ്യവസായി സമിതിയുടെ മണ്ഡലം നേതാവ് ഒ വേലായുധൻ എന്നിവരും വിവിധ കക്ഷിരാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതൃത്തങ്ങളും പങ്കെടുത്തു സംസാരിച്ചു
പെരിങ്ങളം റോഡ് വികസനം; പുതിയ കമ്മിറ്റി രൂപീകരിച്ചു

