Kerala News

നായരമ്പലത്ത് കടലാക്രമണം രൂക്ഷം; ചെല്ലാനം മോഡൽ കടൽഭിത്തി വേണമെന്ന് നാട്ടുകാർ; സംസ്ഥാനപാതയിൽ കുത്തിയിരുന്ന് ഉപരോധം

കൊച്ചി: ശക്തമായ മഴയ്ക്ക് പിന്നാലെ എറണാകുളത്തെ നായരമ്പലത്ത് കടലാക്രമണം രൂക്ഷമാകുന്നു. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. സ്ഥിരമായി ഉണ്ടാകുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശവാസികൾ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തി. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിൽ റോഡിൽ‌ കുത്തിയിരുന്നാണ് നാട്ടുകാർ ഉപരോധസമരം നടത്തിയത്.‌ നായരമ്പലത്ത് ചെല്ലാനം മോഡൽ കടൽഭിത്തി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

നായരമ്പലത്തെ തീരത്തോട് ചേർന്ന് 425ലേറെ വീടുകളാണുള്ളത്. മൂന്നുകിലോമീറ്റർ നീളമുള്ള തീരത്ത് 19 പുലിമുട്ടുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരെണ്ണം പോലും ഇല്ല. വെളിയത്താംപറമ്പിൽ കടൽകയറ്റം രൂക്ഷമായതിനെ തുടർന്ന് ഇരുനൂറോളം വീടുകളിലാണ് വെള്ളം കയറിയത്. എടവനക്കാട്, പഴങ്ങാട് തുടങ്ങിയ മേഖലകളിലും വെള്ളം കയറി. തിരമാലകളെ പ്രതിരോധിക്കാനായി നിർമ്മിച്ചിരുന്ന താൽക്കാലിക മണൽബണ്ട് തകർന്നാണ്‌ വെള്ളം അകത്തേയ്ക്ക് കയറിയത്‌.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!