കെല്‍ട്രോണില്‍ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലാണ് പരിശീലനം. പഠനസമയത്ത് ചാനലുകളില്‍ പരിശീലനം, പ്ലേസ്മെന്‍റ് സഹായം, ഇന്‍റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദ യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. ഉയര്‍ന്ന പ്രായപരിധി: 30 വയസ്.
തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്‍ററുകളിലാണ് പരിശീലനം. ഫോണ്‍: 954495 8182
ഫിസിക്കല്‍ സയന്‍സില്‍ നിയമനം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ ഏഴ് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0495- 2323962
ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ന്
ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ശനിയാഴ്ച്ച രാവിലെ 10.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ടെൻഡർ ക്ഷണിച്ചു
നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ കോഴിക്കോടുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ലബോറട്ടറികളിലേക്ക് റീ ഏജന്റുകള്‍, ഉപഭോഗവസ്തുക്കള്‍, റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ എന്നിവ നല്‍കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ജൂലൈ 19 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ജൂലൈ 20 ന് വൈകിട്ട് നാലിന് ടെൻഡര്‍ തുറക്കും. ഫോണ്‍: 0495 2374990
എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ആരംഭിച്ചു
പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിംഗ്) (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയിലേയ്ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (അഞ്ച് കിലോമീറ്റര്‍ റോഡ് റണ്‍) ഇന്ന് (ജൂലൈ അഞ്ച്) ആരംഭിച്ചു. ജൂലൈ 25 വരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് (1. വരക്കല്‍ ബീച്ച്, 2. ഗ്യാലക്‌സി അപ്പാര്‍ട്ട്മെന്റിന് എതിര്‍വശം, 3. തടമ്പാട്ടുതാഴം- പറമ്പില്‍ ബസാര്‍ റോഡ്) എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കേരളാ പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസെത്ത സൗജന്യ പരിശീലനം നടത്തുന്നു. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉൾപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഈ കാര്യാലയത്തില്‍ നേരിട്ട് ഹാജരായോ തപാല്‍ മുഖാന്തിരമോ ഇ- മെയില്‍ വഴിയോ 2022 ജൂലൈ 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2370179
അപേക്ഷ ക്ഷണിച്ചു
ബി.പി.എല്‍ വിഭാഗപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകള്‍ നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0495- 2370750
