രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലയ്മ ചെയ്യുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും എസ് ടി യു കേന്ദ്ര കമ്മറ്റിഅംഗം ആയ അഹമ്മദ് കുട്ടി ഉണ്ണികുളം. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം മുറിയനാലില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അരിയില്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി.
യുസി രാമന്‍ എക്‌സ് എംഎല്‍എ മണ്ഡലം ജനറല്‍ സെക്രട്ടറി, ഖാലിദ് കിളിമുണ്ട, ഒ ഉസൈന്‍, എ പി സഫിയ, സി അബ്ദുല്‍ ഗഫൂര്‍, ഐ മുഹമ്മദ് കോയ, എന്‍ യു യൂസഫ് ശിഹാബ് റഹ്‌മാന്‍, കെപി അബ്ബാസ് , കെ എം കോയ , കെ കെ ഷമീല്‍, സിറാജ് ചൂലാംവയല്‍, കമറുദ്ധീന്‍, ഇ യു മാമുഹാജി
കെ കെ മുഹമ്മദ,് പി കൗലത്ത്, കെ കെ സി നൗഷാദ്, കെ മൊയ്തീന്‍, പികെ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മോദി സര്‍ക്കാര്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലായ്മചെയ്യുന്നു; അഹമ്മദ് കുട്ടി ഉണ്ണികുളം
