ഉന്നത വിജയികളെ അനുമോദിച്ചു

ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂനിറ്റ് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മൂല്യ ബോധമുള്ള കുട്ടികളെ സമൂഹത്തിന് നല്‍കിയാല്‍ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍കുകയുള്ളുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സിബ്ഗത്തുള്ള പറഞ്ഞു.
ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് അനുഭവ സമ്പത്ത് കരസ്ഥമാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ട് ശാശ്വത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അബൂബക്കര്‍ തെല്ലശ്ശേരി പറഞ്ഞു. പി.എം. ഷരീഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ആമിനയ്യ് ഹജ്ജുമ്മ നെടുംങ്കണ്ടത്തില്‍ നിര്‍വ്വഹിച്ചു. ഇ.പി. ലിയാഖത്ത് അലി, എം.എ. സുമയ്യ, ആയിഷ പുറ്റാട്ട്, അലി, യാസീന്‍ , ബിന്ദു, പരീദ്, എന്‍.അലി, ജാബിര്‍, ഉസ്മാന്‍, സമീറ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ. സുലൈമാന്‍ സ്വാഗതവും ടി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.
എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഈ വര്‍ഷം എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എം എ എം ഒ മെമ്മറീസ് കൂട്ടായ്മ അനുമോദിച്ചു. കുന്ദമംഗലം വ്യാപാരിഭവനില്‍ നടന്ന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുലിക്കുന്നുമ്മല്‍ വിജയികള്‍ക്കുള്ള മൊമെന്റോ സമ്മാനിച്ചു. പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാസ്മിന്‍ സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.