കുന്ദമംഗലം എക്സൈസ് റെയ്ഞ്ച് വാഷ് കണ്ടെടുത്തു. പ്രിവൻ്റീവ് ഓഫീസർ പ്രിയ രഞ്ജൻ ദാസും പാർട്ടിയും നടത്തിയ വ്യാപക റെയ്ഡിലാണ് വാഷ്പിടിച്ചെടുത്തത്. കുന്ദമംഗലംകാരന്തൂർ ഹരഹര ക്ഷേത്രത്തിനു വടക്കു മാറി വേങ്ങേരി മണ്ണിൽ കുടിവെള്ള പദ്ധതിയുടെ സമീപത്തെ പൂനൂർ പുഴയിൽ മരച്ചില്ലയിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. ആറുബാരലുകളിലായി 360 ലിറ്റർ വാഷ് കണ്ടെത്തി. കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ.വി, ജിനീഷ് എം. ഡ്രൈവർ എഡിസൺ എന്നിവരും സംഘത്തി ലുണ്ടായിരുന്നു

