ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊളംബോയിലെ പാനാദുരയില്‍വെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64-കാരനായ വഴിയാത്രക്കാരന്‍ മരിച്ചത്. താരത്തെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ 2995 റണ്‍സും ഏകദിനത്തില്‍ 2167 റണ്‍സും 25-കാരന്റെ അക്കൗണ്ടിലുണ്ട്. 26 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സും നേടി.

