Kerala

കെ ഫോൺ പദ്ധതി: എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ഫോൺ പദ്ധതി ജനകീയ ബദലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കും. 17,412 ഓഫിസുകളിലും 9000 വീടുകളിലും കെ ഫോൺ കണക്ഷനായെന്ന് അദ്ദേഹം അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സർക്കാരിന്റെ ചുമതലയാണ്. എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ പദ്ധതി നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയോജകമണ്ഡലങ്ങളിൽ 100 വീതം എന്ന കണക്കിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ൽ ഏറെ സർക്കാർ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കും. ഇൻസ്റ്റലേഷൻ പൂർത്തീകരിച്ച 26,492 സർക്കാർ ഓഫിസുകളിൽ 17,354 എണ്ണത്തിൽ നിലവിൽ കെ ഫോൺ സേവനമുണ്ട്. മറ്റുള്ളവയിൽ ഈ മാസം അവസാനത്തോടെ കണക്‌ഷൻ നൽകും.

70,00ൽ ഏറെ വീടുകളിലേക്ക് കേബിൾ വലിച്ചു. ആദ്യഘട്ടം ഓഗസ്റ്റിൽ പൂർത്തീകരിച്ച്, വാണിജ്യ കണക്‌ഷൻ നൽകാൻ തുടങ്ങും. ഒരു വർഷം കൊണ്ട് 2.5 ലക്ഷം കണക്‌ഷൻ നൽകാനാണ് ശ്രമം. കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ഉടനെ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാകും. ഇതിലൂടെയാണ് കണക്‌ഷന് അപേക്ഷിക്കേണ്ടത്. കോവിഡ് കാരണമാണ് 2019ൽ ആരംഭിച്ച വൈകിയതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

അറിയാം കെ ഫോണിനെ

∙ രാജ്യത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്‌ഷൻ പദ്ധതി. കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്നു നടപ്പാക്കുന്നു. 40 ലക്ഷം കണക്‌ഷൻ നൽകാം.

∙ സെക്കൻഡിൽ 20 എംബി വേഗത്തിൽ ഇന്റർനെറ്റ്. ആവശ്യാനുസരണം വേഗം 1 ജിബിപിഎസ് വരെയാക്കാം..

∙ കെ-ഫോൺ ഒരു സേവനദാതാവല്ല, മറിച്ച് ‘വെൻഡർ ന്യൂട്രൽ’ ഫൈബർ നെറ്റ്‌വർക്കാണ്. സേവനദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ബൃഹത്തായ നെറ്റ് വർക്ക് രൂപീകരിക്കും. അതുവഴി വരുമാനം നേടും.

∙ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!