മുംബൈ∙ ഒഡിഷയിലെ ബാലാസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകാൻ തയാറാണെന്നു സേവാഗ് അറിയിച്ചു. കുഞ്ഞുങ്ങൾക്കു തന്റെ സ്കൂളിൽ താമസ സൗകര്യം ഉൾപ്പെടെ നൽകുമെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു.
‘‘ഈ ചിത്രം നമ്മെ ഏറെ നാൾ വേട്ടയാടും. ദുരന്തത്തിൽ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയെന്നതാണു വേദനാജനകമായ ഈ സമയത്ത് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യം. ആ കുഞ്ഞുങ്ങൾക്ക് സേവാഗ് ഇന്റർനാഷനൽ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകും. ദുരന്ത സമയത്തു രക്ഷാപ്രവർത്തനത്തിന് എത്തിയ ധീരർക്ക് സല്യൂട്ട് നൽകുന്നു.’’– സേവാഗ് ട്വിറ്ററില്‍ കുറിച്ചു.