സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ 26 കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനു പിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുളള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യശേഖരവും അതിന്റെ ഗുണനിലവാരവും വിലയിരുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ;ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം വിലയിരുത്തും,പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം,ഇന്ന് അടിയന്തര യോഗം

