International News

‘ഞാനിതാ ലക്ഷ്യത്തോടടുക്കുന്നു’ നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് കടന്ന് 83-കാരന്‍,റെക്കോർഡ്

നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടന്ന് 83 വയസുകാരൻ കെനിച്ചി ഹോറി.ഇതോടെ ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടക്കുന്ന ഏറ്റവും പ്രായംകൂടിയ ആളെന്ന റെക്കോഡും ജപ്പാൻ കാരനായ ഇദ്ദേഹം സ്വന്തമാക്കി.ഹോറി കാലിഫോർണിയയിലെ സാൻ ഫ്രാന്സിസ്കോയിൽനിന്ന് രണ്ട് മാസം മുമ്പാണ് യാത്ര പുറപ്പെട്ടത്. ഇന്നലെ രാവിലെയോടെ പടിഞ്ഞാറൻ ജപ്പാനിലെ കീ കടലിടുക്കിൽ എത്തിച്ചേർന്നു. കരതൊടാതെയായിരുന്നു ഹോറിയുടെ യാത്ര. ഒറ്റയ്ക്ക് നൗകയില്‍ പസിഫിക് സമുദ്രം താണ്ടിയ ആദ്യ വ്യക്തികൂടിയാണ് ഹോറി.1962-ല്‍ തന്റെ 23-ാം വയസ്സിലായിരുന്നു ആദ്യ ദൗത്യം. 1974-ലും 1978-ലും 1982-ലും നൗകയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയും ഹോറി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2008-ല്‍ ഹവായിലെ ഹോണലൂലുവില്‍നിന്ന് കീ കടലിടുക്ക് വരെ കടല്‍യാത്ര നടത്തിയും ഹോറി തന്റെ സാഹസികത തെളിയിച്ചിരുന്നു.’ഞാനിതാ ലക്ഷ്യത്തോടടുക്കുന്നു’ എന്ന് വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹം തന്റെ ബ്ലോഗ്‌സ്‌പോട്ടില്‍ എഴുതി. ആദ്യ യാത്രയുടെ അനുഭവങ്ങളും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!