Local

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണം

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജോയിന്റ് ഡയറ്ക്ടര്‍ അറിയിച്ചു.  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ്് ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്. ഇവ www.eemployment.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം.  2020 ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്്ട്രേഷന്‍ പുതുക്കാം.  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത്് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫിക്കേഷന്‍ നടത്തിയാല്‍ മതി.  2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട്്് വിടുതല്‍ സര്‍ട്ടിഫിക്കറ്റ്് ചേര്‍ത്ത്് നല്‍കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!