ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ . തമിഴ്നാട്ടിലെത്തിയ അരികൊമ്പൻ വീടിന്റെ കതക് തകർക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായി തൊഴിലാളികൾ.
ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് അരികൊമ്പൻ തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെയാണ് ലയം. മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

