Kerala kerala

ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, സഹിച്ചേക്കണം; പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്റ്റ്യന്‍ പുരോഹിതരെ സംഘ്പരിവാര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്. ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിക്കെട്ടിയെന്നിരിക്കുമെന്നും അതിന് ക്രിസ്ത്യാനി, മുസ്ലിം , ഹിന്ദുവെന്നൊന്നുമില്ലെന്നും പി.സി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചേക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെയുള്ള വിശ്വാസികള്‍ക്ക് നേരെ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കി നില്‍ക്കെ മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്.

അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!