Local

ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടറും ആനുകൂല്യങ്ങളും വിതരണം ചെയ്തു

ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടറും സഹായ ഉപകരണങ്ങളും മറ്റു പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മിനി മീറ്റിങ് ഹാളില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം വി ജയ ഡാളി അധ്യക്ഷയായി.

‘ശുഭയാത്ര’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 പേര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറും 52 പേര്‍ക്ക് ഹിയറിങ് എയ്ഡ്, ഹസ്തദാനം പദ്ധതിയില്‍ എട്ട് കുട്ടികള്‍ക്ക് 20,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, സഹായ ഉപകരണങ്ങള്‍, വാട്ടര്‍ ബെഡ്, സെന്‍സറി കിറ്റ്, കൃത്രിമ കാല്‍, സ്റ്റാറ്റിക് സൈക്കിള്‍, തെറാപ്പി മാറ്റ്, തെറാപ്പി ബോള്‍, ടോയ്‌ലറ്റ് ചെയര്‍, ഫോള്‍ഡിങ് വാക്കര്‍ എന്നിവയുമാണ് വിതരണം ചെയ്തത്.

കേരള സംസ്ഥാന ഭിന്നശേഷി ഭക്ഷമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ്, സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗം പി സുഹിത, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗിരീഷ് കീര്‍ത്തി, ഒ വിജയന്‍, ചാരുമൂട് പുരുഷോത്തമന്‍, സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!