അതിവേഗം വളരുന്ന ഇന്ത്യൻ നഗരങ്ങളിൽ വാട്ടർ സെൻസിറ്റീവ് (ജലസംവേദക) നഗരരൂപകൽപ്പനക്കുള്ള പട്ടക്കൂട് വികസിപ്പിക്കുന്നതിനും നഗര ജല സംവിധാനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിനും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ(സി.ഡബ്ലു.ആർ.ഡി.എം) ആഭിമുഖ്യത്തിൽ ഇൻഡോ- നെതെർലാൻഡ് ഇന്റർനാഷണൽ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഉത്ഘാടനം ചെയ്തു. എക്സിക്യുട്ടിവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നെതെർലാൻഡ് ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസെർച്ചിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വാട്ടർ ഫോർ ചേഞ്ച് ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത് ശിൽപ്പശാലയിൽ കോർപ്പറേഷൻ കൗൺസിലർമാർ , ഉദ്യോഗസ്ഥർ , പൗര പ്രമുഖർ , ഇന്ത്യയിലെയും നെതർലാന്റയിലെയും വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് നഗരത്തിലെ കുളങ്ങളുടെ അറ്റ്ലസ് ചടങ്ങിൽ വെച്ച് മേയർ പ്രകാശനം ചെയ്തു
“വാട്ടർ ഫോർ ചേഞ്ച്: “അതിവേഗം വളരുന്ന നഗരങ്ങൾക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെൻസിറ്റീവ് നഗര രൂപകൽപ്പന ചട്ടക്കൂട്’ എന്ന ഗവേഷണ പദ്ധതിയുടെ കീഴിലെ രണ്ടാമത്തെ ശില്പശാലയാണിത്. എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും. ശില്പശാലയിൽ കോഴിക്കോടിനെ വാട്ടർ സെൻസിറ്റീവ് സിറ്റിയായി ഉയർത്താൻ വേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് രുചിക ശിവ (ഐ.ആർ.സി) വിശദീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരംഭിച്ച പ്രവർത്തനങ്ങളും പുത്തൻ ആശയങ്ങളും സി.ഡബ്ല്യൂ.ആർ.ഡി.എമ്മിലെ പി.എച്ച്ഡി സ്കോളർ എ. നവനീത് പങ്കുവെച്ചു. ഏകദിന ശില്പശാലയുടെ ഭാഗമായി മൂന്നു ദിവസത്തെ നഗര സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ നെതെർലാൻഡ് എംബസി, നെതെർലാൻഡ് ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ച്, ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം, നെതെർലാൻഡിലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഡോ. തനേഹ കെ. ബച്ചിൻ,( നെതർലാന്റസ് ) ഡോ. എം.എൽ. കൻസൽ (ഐ.ഐ.ടി റൂർക്കി)ഡോ. ബെറി ജെ. ബോണെൻകാംപ് (ഡച്ച് റിസർച്ച് കൗൺസിൽ )ഡോ. സഞ്ജയ് കുമാർ ( കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം )നിഷി ചന്ദ്ര പന്ത്, ഡോ. പി. ശ്രീദ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അക്കാദമിക് സ്ഥാപനങ്ങൾ, പൗര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അധികാരികൾ/ ഉദ്യോഗസ്ഥർ, ഗവേഷക സംഘം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വാട്ടർ ഫോർ ചേഞ്ചിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി.എസ്. ഹരികുമാർ സ്വാഗതവും സി.ഡബ്ല്യൂ.ആർ.ഡി.എമ്മിലെ സയന്റിസ്റ്റ് ഡോ. യു. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.