നെയ്യാറ്റിന്‍കരയില്‍ അവധി ചോദിച്ചതിനു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി.സംഭവത്തിൽ വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്ക്ക് (20) ആണ് മർദ്ദനമേറ്റത്. അരുണിന്റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.സ്ഥാപന ഉടമ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ആക്രമണത്തില്‍ നന്ദനയുടെ തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മർദ്ദിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ അവധി ചോദിച്ചതിനു ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചു;കടയുടമ പിടിയിൽ

