നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.മുപ്പതു യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞു;ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

