റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിന് ഇടയിൽ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് ചാനലുകൾ
ബി.ബി.സിയും സി.എന്‍.എന്നും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ന്യൂസും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.സൈനിക നടപടിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇത് നടപ്പാക്കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു.ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ളിക്സ് രംഗത്തെത്തിയിരുന്നു.അതേസമയം ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി.യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിന് റഷ്യ വിലക്കേർപ്പെടുത്തിയത്. റഷ്യൻ ദേശീയ വാർത്താ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യൻ മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും 2020 മുതൽ ഫെയ്സ്ബുക്ക് വിവേചനം കാണിക്കുന്നതായും റഷ്യൻ മീഡിയ റെഗുലേറ്റർ ബോർഡ് ആരോപിക്കുന്നു.