രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന പാര്‍ട്ടി നയത്തിൽ അഭിപ്രായ ഭിന്നതകളുണ്ടായിട്ടും തീരുമാനം കര്‍ശനമായി നടപ്പാക്കി സിപിഎം. രണ്ട് ജയിച്ചവര്‍ മാറി നിൽക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉയര്‍ന്നെങ്കിലും തോമസ് ഐസകും ജി.സുധാകരനും അടക്കം ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്ക് ഇത്തവണ സീറ്റ് നൽകാൻ തീരുമാനിക്കുകയാണ് സിപിഎം
തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍ സിപിഎം സ്ഥാനാര്‍ത്ഥികളാകും. കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യയും മുന്‍ എംപിയുമായ പി സതീദേവി മല്‍സരിക്കും.
വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സ്ഥാനാര്‍ത്ഥിയാകും.
അഴീക്കോട് കെ വി സുമേഷ്, കോങ്ങാട് പി പി സുമോദ്, കല്യാശേരി എം വിജിന്‍, മാവേലിക്കര എം എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളായേക്കും. ഗുരുവായൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മല്‍സരിക്കും.
ഏറ്റുമാനൂര്‍ വിഎന്‍ വാസവന്‍, കോട്ടയം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കായംകുളത്ത് നിലവിലെ എംഎല്‍എ യു പ്രതിഭ വീണ്ടും മല്‍സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.