
ഇടതു പക്ഷ സഹയാത്രികനായി ജന മനസുകളിൽ ഇടം നേടിയ വ്യക്തിത്വമായ എം പി അബ്‌ദുൾ ഗഫൂറിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യതയേറുന്നു. ഒരു ഇടതുപക്ഷ പ്രവർത്തകനപ്പുറം നിരവധി സംഘടനകളിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റേതായ കയ്യൊപ്പ് നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .നിലവിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനും,ജെ ഡി ഇ ടി സ്ഥാപന സെക്രട്ടറിയും,വ്യപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റും,മെഡിക്കൽ കോളേജ് വികസന സമിതി അംഗവും ,ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും,സുരക്ഷാ പൈൻ ആൻഡ് പാലിയറ്റിവ് ,ജില്ലാ വൈസ് പ്രസിഡന്റും ,ഇ എം എസ് ചാരിറ്റി ട്രസ്റ്റ് അംഗവും നായനാർ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റും ആണ് എം പി അബ്‌ദുൾ ഗഫൂർ.കക്ഷിഭേദമന്യേ ഏവർക്കും നന്മ ചെയ്യുന്ന വ്യക്തിത്വം ആണ് സഖാവ് എം പി അബ്‌ദുൾ ഗഫൂർ.പാർട്ടിക്കതീതമായി അദ്ദേഹത്തിന്റെ സേവനരംഗം വളരെയധികം വിപുലമാണ്.
മത സംഘടനകളെ കൂട്ടിയോജിപ്പിച്ച് കൊണ്ടും മതാതീത ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും നിലകൊള്ളുന്ന ഈ വ്യക്തിയെ നാടിന് അനിവാര്യമായി തന്നെ നമുക്ക് കാണാം.കോഴിക്കോട് ചെലവൂർ സ്വാദേശിയാണിദ്ദേഹം
കക്ഷി ഭേതമന്യേ സന്നദ്ധ സംഘടനകളിലെ പ്രവർത്തങ്ങൾ കൊണ്ട് മികച്ച് നില്കുന്നത് കൊണ്ട് ഒരു പക്ഷെ മത്സരരംഗത്തേക്ക് വന്നാൽ ജയസാധ്യതയും ഏറുന്നു.

