നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഏഴാം തിയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ തീര്‍ക്കാവുന്ന ചില പ്രശ്‌നങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ഇതുവരെ നടന്ന ചര്‍ച്ച വിലയിരുത്തുകയാണ് ഇന്ന് ചെയ്തത്. ഏഴാം തിയതി മലപ്പുറത്ത് എല്ലാ ജില്ല നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിനു ശേഷമാകും പ്രഖ്യാപനം’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.